വ​ള​ർ​ത്തു നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച സം​ഭ​വം; ഉ​ട​മ​ അറസ്റ്റിൽ

0
35

എ​ട​ക്ക​ര​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച സം​ഭ​വ​ത്തി​ൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ക​രു​നെ​ച്ചി സ്വ​ദേ​ശി സേ​വ്യ​റി​നെ​യാണ് അറസ്റ്റ് ചെയ്തത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന സാ​ലി ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കിയതിനെ തുടർന്നാണ് നടപടി.

ശ​നി​യാ​ഴ്ച​യാ​ണ് വ​ള​ർ​ത്തു നാ​യ​യോ​ട് ഉ​ട​മ ക്രൂ​ര​ത കാ​ട്ടി​യ​ത്. നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു. വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ ശ​ല്യ​മാ​യ നാ​യ​യെ ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. ചെ​രി​പ്പ് ഉ​ൾ​പ്പെ​ടെ ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നാ​യ ശ​ല്യ​മാ​യി മാ​റി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​യ ശേ​ഷം തു​ട​ക്ക​ത്തി​ൽ വേ​ഗം കു​റ​ച്ചാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ച​ത്.

സ്കൂ​ട്ട​റി​ന്‍റെ വേ​ഗ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നാ​യ പി​ന്നാ​ലെ ഓ​ടി. കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ർ വി​ല​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ സ്കൂ​ട്ട​റി​ന് വേ​ഗം കൂ​ട്ടി ഓ​ടി​ച്ചു​പോ​യി. ഈ ​സ​മ​യം വീ​ണു​പോ​യ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു.