BIG BREAKING…ശിലാന്യാസത്തിന് പകരം വോട്ട്: ആർ എസ് എസ് – രാജീവ് ധാരണ

0
27

-അനിരുദ്ധ്.പി.കെ-

മാധ്യമം പത്രം മുഖ്യമന്ത്രി ശ്രീ.എമ്മിനെ കണ്ടു എന്നും RSS നേതൃത്വവുമായി രാഷ്ട്രീയ കൊലപാതകങ്ങൾ നിർത്താൻ ചർച്ച ചെയ്തു എന്ന വിവരമുള്ള ദിനേശ് നാരായണന്റെ RSS The Deep Nation with In എന്ന പുസ്തകത്തിൽ കോൺഗ്രസ്സ് ആർ എസ് എസിനു കീഴടങ്ങിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. സി പി എമ്മിനെ കുടുക്കാൻ ജമാ അത്തെ കുത്തിപ്പൊക്കിയ പുസ്തകം കോൺഗ്രസിനെ തിരിഞ്ഞു കൊത്തുകയാണ്.

അയോധ്യയിൽ ശിലാന്യാസം അനുവദിച്ചതിനു പിന്നിൽ രാജീവ് ഗാന്ധിയും ആർ എസ് എസ് തലവൻ ദേവരസും തമ്മിലുണ്ടാക്കിയ ധാരണയാണ് എന്ന് പുസ്തകത്തിൽ നിന്നും വ്യക്തം. ആർ എസ് എസ്സിന് വേണ്ടിയുള്ള ഈ വീടുപണിക്ക് രാജീവ് പകരം ചോദിച്ചത് കോൺഗ്രസ്സിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ എസ്എസിന്റെ പിന്തുണ. കരാർ നടപ്പാക്കാൻ അനേകം കൂടിക്കാഴ്ചകൾ നടത്തിയതായും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.

 

അയോദ്ധ്യ വിഷയം ഇത്തരത്തിൽ കുഴപ്പത്തിലാക്കിയതിന് പിന്നിലെ കോൺഗ്രസിന്റെ ആർ എസ് എസ് വിധേയത്വം നേരത്തെയും ചർച്ചയായിരുന്നു. നെഹ്രുവിന്റെ വാക്കിനെ ധിക്കരിച്ച് അന്ന് നടത്തിയ ഇടപെടൽ കൂടാതെ കോൺഗ്രസ് അയോദ്ധ്യ വിഷയത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റികൊടുത്തതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വർഗീയതക്കെതിരെ സുശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന സി പി ഐ എമ്മിനെയും ഇടതുപക്ഷത്തേയും തെരഞ്ഞെടുപ്പിന് മുൻപ് അപകീർത്തിപ്പെടുത്താൻ ജമാ അത്തെ ഇസ്ലാമി കൊണ്ടുവന്ന നനഞ്ഞ പടക്കമായിരുന്നു ശ്രീ.എമ്മുമായുള്ള കൂടിക്കാഴ്‌ച, സംഭവത്തിന്റെ യാഥാർഥ്യം പുറത്ത് വന്നതോടെ നിൽക്കക്കള്ളിയില്ലാതായ ജമാ അത്തേയ്ക്കും കോൺഗ്രസിനും ഇപ്പോൾ തലയ്ക്കടി കിട്ടിയ അവസ്ഥയിലാണ്.

ജമാ അത്തെയും, കോൺഗ്രസ്സും ഉൾപ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ കപട ന്യൂനപക്ഷ സ്നേഹം ഇതോടെ പൊളിയുകയാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി ന്യൂനപക്ഷങ്ങളുടെ അവകാശത്തെയും ആരാധനയും കുരുതി കൊടുത്തു എന്നതിന്റെ തെളിവാണ് ഇവർ തന്നെ ഉയർത്തിക്കൊണ്ടു വന്ന പുസ്തകം വിശദീകരിക്കുന്നത്.

തെരഞ്ഞെടുപ്പ് ജയത്തിനും, വർഗീയ ധ്രുവീകരണത്തിനും ഈ നാടിനെ തീറെഴുതാൻ മാധ്യമം പത്രത്തിന്റെയും മീഡിയ ഒൺ ചാനലിലൂടെയും നടത്തിയ വിദ്വേഷ പ്രചരണം പൊളിഞ്ഞെങ്കിലും പുതിയ വെളിപ്പെടുത്തൽ ജമാ അത്തെയും കൂട്ടരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആരാണ് മതേതരത്വത്തെയും, ന്യൂനപക്ഷ സമുദായങ്ങളെയും ഭൂരിപക്ഷ വർഗീയതയ്ക്ക് ഒറ്റുകൊടുത്തതെന്നു ഇതോടെ വ്യക്തമാകുന്നു.