ഉഡായിപ്പിന്റെ കോവളം മോഡൽ: ബി ജെ പി റാന്നിയിലെ സിപിഐഎം ഓഫിസ് പിടിച്ചെന്ന പ്രചരണവും പൊളിഞ്ഞ് പാളീസായി

0
26

കോവളത്ത് സി പി ഐ എം പാർട്ടി ഓഫിസ് പിടിച്ചെടുത്തെന്ന വ്യാജ പ്രചാരണത്തിന് ജനങ്ങൾ ഒന്നടങ്കം പൊളിച്ചടുക്കിയത്തിന്റെ ക്ഷീണം മാറും മുന്നേ പുതിയ ഉഡായിപ്പുമായി ബി ജെ പി. കോവളം മോഡൽ പ്രചാരണം ഇക്കുറി റാന്നിയിൽ.

പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത്‌ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നതു കൊണ്ട്.ആ വാർഡിലെ സിപിഐ (എം ) ഓഫീസ് ബിജെപി ഏറ്റെടുത്തു,എന്നാണ് വ്യാജ പ്രചാരണം, എന്നാൽ ഇതിനു പിന്നിലെ വസ്തുത എന്താണ് എന്ന് നോക്കാം.

സിപിഐഎം പ്രവർത്തകരുടെ വീട്ടിലെ അമ്മ ,പെങ്ങന്മാരെ വ്യാജ ഫേസ്ബുക്ക് ഐഡി യിലൂടെ അധിക്ഷെപിക്കുകയും , ചീത്ത വിളിക്കുകയും ചെയ്ത …മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ബിജെപി വാർഡ് മെമ്പർ ആയ അരുൺ അനിരുദ്ധനെ ആ പ്രദേശത്തെ സിപിഐഎം പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.

തുടർന്ന് അരുൺ അനിരുദ്ധന്റെ ബന്ധുവിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിപിഐഎം ഇലക്ഷന് ബൂത്ത് ഒഴിഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെടുകയും.അത് ഒഴിയുകയും ചെയ്തു . ആ ബൂത്തിൽ കസേരയും ഇട്ട് ബിജെപിയുടെ കൊടിയും വെച്ചിട്ടാണ് സിപിഐഎം പ്രവർത്തകർ മുഴുവൻ ബിജെപിയിൽ പോയി എന്ന് സംഘികൾ പ്രചരിപ്പിക്കുന്നത്.

പ്രദേശത്തു നിന്നും ഒരു സിപിഐഎം പ്രവർത്തകൻ പോലും ബിജെപിയിൽ പോയിട്ടില്ല എന്ന് പാർട്ടി നേതൃത്വം വ്യക്താക്കുന്നു. കോവളത്തെ കർഷക ഷെഡിൽ കൊടി കെട്ടി വ്യാജ പ്രചാരണം നടത്തിയതിന്റെ മറ്റൊരു നാടകമാണ് റാന്നിയിലും അരങ്ങേറുന്നത്.

ബി ജെ പി വ്യാജ പ്രചരണം അക്ഷരം പ്രതി കോപ്പിയടിച്ചാണ് കോൺഗ്രെസ്സുൾപ്പടെയുള്ള മറ്റ് പ്രതിപക്ഷ സംഘടനകളും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.