സെക്കന്‍ഡ് ഷോ: സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം

0
48

സെക്കന്‍ഡ് ഷോ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. മാര്‍ച്ച് 31ന് ശേഷവും വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും, സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഈ വിഷയത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനമെടുത്തത്. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് തീരുമാനം. കുടുംബ പ്രേക്ഷകര്‍ കൂടുതലും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്.

കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്‍കി ഷോ അനുവദിക്കണമെന്ന് ആദ്യം മുതല്‍ സംഘടനകള്‍ ആവശ്യപ്പെട്ടുരുന്നു. എന്നാല്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് പറഞ്ഞത്.

കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധന ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്‌ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. ബിഗ് റിലീസുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനമാണ് നിലവില്‍.