കലുഷിതമായി കോൺഗ്രസ് : ‘വാഴയ്ക്കൻ മൂവാറ്റുപുഴ സീറ്റിന് അർഹനല്ല’ ,ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകൾ

0
26

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോൺഗ്രസിൽ വീണ്ടും ഉൾപോര് രൂക്ഷമാകുന്നു. പലയിടങ്ങളിലും നേതാക്കൾക്കെതിരെ ശക്തമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘വാഴയ്ക്കൻ മൂവാറ്റുപുഴ സീറ്റിന് അർഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ’ എന്ന പേരിലാണ് പോസ്റ്റർ.

പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലാണ്. കെപിസിസി ആസ്ഥാനത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴയ്ക്കന് നൽകാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാൽ സീറ്റ് കേരളാ കോൺഗ്രസുമായി വച്ചുമാറുകയാണെങ്കിൽ വാഴയ്ക്കന് മറ്റൊരു സീറ്റ് നൽകുമെന്നും വിവരമുണ്ടായിരുന്നു.

കേരളാ കോൺഗ്രസിന് സീറ്റ് നൽകുന്നതിൽ ഉണ്ടായ അതൃപ്തിയെ തുടർന്ന് സീറ്റ് വാഴയ്ക്കന് നൽകാൻ തീരുമാനം എടുക്കുന്നതിന് ഇടയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.