മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ 11 മണിയോട് കൂടി എത്തിയാകും മുഖ്യമന്ത്രി വാക്‌സിൻ സ്വീകരിക്കുക. കൊവിഷീൽഡ് വാക്‌സിനാണ് സ്വീകരിക്കുകയെന്നും വിവരം.
ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ളവർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രിമാർ പറഞ്ഞു.
Recent Comments