ശബരിമല വിഷയത്തിൽ ബിജെപിയിൽ ആരും കൂടെ നിന്നില്ല , രാഷ്ട്രീയ പ്രവേശനം തെറ്റായിപ്പോയി : കൊല്ലം തുളസി

0
74

രാഷ്ട്രീയത്തിലേക്കുള്ള തന്റെ കടന്ന് വരവ് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാനില്ലെന്നും കൊല്ലം തുളസി.

നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയിൽ പോയത്. എന്നാൽ, പാർട്ടിക്കാർ അത് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുമായി അകന്നു കഴിയുകയാണ്. ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാനോ പ്രവർത്തിക്കാനോ താത്പര്യപ്പെടുന്നില്ല. ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ ചേരാൻ പോകുന്നുവെന്നും ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു. എന്നാൽ അതെല്ലാം തെറ്റാണ്. ഇടത് സ്ഥാനാർഥിയായോ മറ്റേതെങ്കിലും പാർട്ടി അംഗമായോ മത്സരിക്കാൻ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തിൽ പാർട്ടിക്കാർ ആരും കൂടെ നിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.