കോവിഡിനെ സ്വയം പ്രതിരോധിക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്ന് കെ കെ ഷൈലജ

0
32

കോവിഡിനെ സ്വയം പ്രതിരോധിക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്നും കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗൺ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ സാധിക്കില്ല.

ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്.സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചു നിർത്താൻ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ.

കൊവിഡ് കേസുകൾ കൂടുമ്പോഴും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചത് സംസ്ഥാനം ശാസ്ത്രീയമായ രീതി അവലംബിച്ചതിന്റെ ഭാഗമാണ്. കൊവിഡ് വ്യാപനം ഉയർന്നു നിന്ന സമയത്ത് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവാണ്.

ഐസിഎംആർ, ഡബ്ല്യൂഎച്ച്ഒ വിദഗ്ദർ ശാസ്ത്രീയമായാണ് കേരളം കൊവിഡിനെ പ്രതിരോധിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.