ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് എ വിജയരാഘവൻ

0
77

ഇ ശ്രീധരൻ ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.

മത്സ്യവും മാംസവും കഴിക്കില്ല, കഴിക്കുന്നവരെ ഇഷ്ടവുമല്ല എന്ന് വ്യക്തമാക്കിയ ആളാണ് ഇ ശ്രീധരൻ. അതൊരു തത്ത്വസംഹിതയാണ്. അതിൽ വിശ്വസിക്കുന്നയാളാണ് ശ്രീധരൻ. ജനാധിപത്യത്തിന്റെ കണികപോലുമില്ലാത്ത ആർഎസ്എസുമായി ചേർന്നാണ് അദ്ദേഹം ഏകാധിപത്യത്തേക്കുറിച്ച് സംസാരിക്കുന്നത്.

ചരിത്രബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.