ബജറ്റ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിജയ സമ്മാനം ; ഐഎന്‍എല്‍

0
100

നവകേരള നിര്‍മ്മിതിയുടെ ആവേശകരമായ രണ്ടാം ഘട്ടത്തെ വിളംബരപ്പെടുത്തുന്ന പുതിയ ബജറ്റ് ഏറെ പ്രതീക്ഷാനിര്‍ഭരമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. അധിക നികുതി ഭാരത്തില്‍ നിന്ന് സാധാരണക്കാരെ ഒഴിവാക്കിയത് കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന ജനത്തിന് അലങ്ങയറ്റം ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ അടിയന്തിരാവസ്ഥയെ ഏത് വിധേനയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പര്യാപ്തമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ് സംസ്ഥാനത്തിന് എല്‍ഡിഎഫ് നല്‍കുന്ന വിജയ സമ്മാനം തന്നെയാണെന്നും വഹാബ് പറഞ്ഞു.