കണ്ണൂർ കോട്ട അഴിമതി: വിജിലന്‍സ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തു

0
73

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതില്‍ കോടികളുടെ അഴിമതിമതിയുണ്ടെന്ന പരാതിയില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കണ്ണൂര്‍ പള്ളിക്കുന്നിലെ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ റെയ്‌ഡിനുശേഷമാണ് മൊഴിയെടുത്ത്.

ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്താന്‍ അനുവദിച്ച ഒരു കോടി രൂപയില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് നടത്തിയ ഉദ്ഘടന മഹാമഹത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി കൊണ്ടുവന്നത്. ഈ സമയം കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അബ്ദുള്ളക്കുട്ടി.