പള്ളിപ്പുറം സ്വർണക്കവർച്ച ; രണ്ടുപേർ കൂടി അറസ്റ്റിൽ

0
32

തിരുവനന്തപുരം പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ വാഹനം തടഞ്ഞുനിർത്തി സ്വർണം കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം മണക്കാട്ടുവിളാകം സജാദ് (25), കണിയാപുരം മുസ്ലിം സ്‌കൂളിനടുത്തെ ഷാഹിന മൻസിലിൽ ഷഹീൻ (20) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കവർച്ച ആസൂത്രണം ചെയ്യാനും സ്വർണവ്യാപാരി സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങൾ കൈമാറാനും സഹായത്തെ ചെയ്തുകൊടുത്തത് ഇവരാണ്. മാത്രമല്ല, മോഷണമുതൽ കൈമാറ്റം ചെയ്തതും സാജിദും ഷഹീനും ചേർന്നായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ ആറ്റിങ്ങൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.