പ്രസവിച്ചു കിടന്ന തെരുവുനായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ക്കെതിരേ ആലുവ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാഞ്ഞാലി ഡൈമണ്‍മുക്ക് പുതുമാടശേരി മേരി, ചാണയില്‍ ലക്ഷ്മി എന്നിവർക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന മൃഗങ്ങള്‍ക്കെതിരെ ക്രൂരപെരുമാറ്റമെന്ന വകുപ്പ് പ്രകാരമാണ് കേസ്. സെപ്റ്റംബര്‍ നാലിനാണ് മേരിയുടെ വീടിന് സമീപം പ്രസവിച്ചു കിടന്ന നായയെയും കുഞ്ഞുങ്ങളെയും കത്തിച്ചത്. സംഭവം പുറംലോകമറിഞ്ഞതോടെ “ദയ’ സംഘടനയുടെ ഭാരവാഹികള്‍ പൊലീസിൽ പരാതി നല്കി. തുടര്‍ന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.