മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ പൊതുനിരത്തില്‍ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച്‌ ക്രൂരത

0
21

മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷ തേടി നടത്തിച്ച്‌ ക്രൂരത. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു ആചാരത്തിന്റെ പേരിൽ പെൺകുട്ടികളെ പൊതുനിരത്തിൽ നഗ്‌നരാക്കി നടത്തിച്ചത്. അഞ്ച് വയസുള്ള ആറു പെണ്‍കുട്ടികള്‍ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍. തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ ക്രൂരത.
കടുത്ത വരള്‍ച്ച മാറി മഴ പെയ്യാനാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചത്. പെണ്‍കുട്ടികളെ നിര്ബന്ധിച്ചായിരുന്നു ദുരാചാരം.