ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ചരിത്ര നേട്ടത്തിനരികെ. ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരേ നാല് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയത്.
വൈകിട്ട് നടക്കുന്ന ബ്രിട്ടൺ-അയർലൻഡ് മത്സരത്തിൽ അയർലൻഡ് തോറ്റാൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതകൾ ഒളിമ്പിക്സ് ക്വാർട്ടർ ബർത്ത് നേടും. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു ജയവുമായി ടീം ഇന്ത്യ നാലാം സ്ഥാനത്താണ്.
12 പോയിൻറുമായി നെതർലൻഡ്സ്, ജർമനി ടീമുകൾ ഇന്ത്യ ഉൾപ്പെട്ട പൂൾ എയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം ഉണ്ട്. ഇന്ത്യയ്ക്കും ബ്രിട്ടണും ആറ് പോയിൻറ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ നാലാമതാണ്.