കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന് യുഎഇയിലേക്ക്

0
362

പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ നീളുന്ന പരിശീലന ക്യാംപാണ് ലക്ഷ്യം. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.

സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെയാണ് ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും.കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്‍റ് കപ്പിന്‍റെ 132-ാം പതിപ്പിൽ പങ്കെടുക്കാൻ കൊൽക്കത്തയിലാണിപ്പോൾ.

സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിനെ മുൻപായുള്ള ഇവാൻ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം.