കണ്ണൂർ കാൽടെക്സിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

0
24

കണ്ണൂർ കാൽടെക്സിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കണ്ണൂർ കൊയിലി ആശുപത്രി ജീവനക്കാരി തോട്ടടയിലെ പ്രീതി (51) യാണ് മരിച്ചത്.

രാവിലെ ഒമ്പതോടെയാണ് അപകടം. കാൽടെക്സ് ജംഗ്ഷനിൽ സ്കൂട്ടർ തിരിയുമ്പോൾ ടാങ്കർലോറിയുമായി തട്ടി പ്രീതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ലോറി ശരീരത്തിൽ കൂടി കയറിയിറങ്ങി. പ്രീതി തൽക്ഷണം മരിച്ചു.ഭർത്താവ് രതീശനെ നിസാര പരിക്കുകളോടെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.