ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി വ​നി​താ ഹോ​ക്കി,അ​യ​ർ​ല​ൻ​ഡ് തോ​റ്റാ​ൽ ക്വാ​ർ​ട്ട​റി​ൽ

0
47

 

ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മൂ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി​യ​ത്.

വൈ​കി​ട്ട് ന​ട​ക്കു​ന്ന ബ്രി​ട്ട​ൺ-​അ​യ​ർ​ല​ൻ​ഡ് മ​ത്സ​ര​ത്തിൽ അ​യ​ർ​ല​ൻ​ഡ് തോ​റ്റാ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഒ​ളി​മ്പി​ക്സ് ക്വാ​ർ​ട്ട​ർ ബ​ർ​ത്ത് നേ​ടും. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ടു ജ​യ​വു​മാ​യി ടീം ​ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്.

12 പോ​യി​ൻറു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ്, ജ​ർ​മ​നി ടീ​മു​ക​ൾ ഇ​ന്ത്യ ഉ​ൾ​പ്പെ​ട്ട പൂ​ൾ എ​യി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഉ​ണ്ട്. ഇ​ന്ത്യ​യ്ക്കും ബ്രി​ട്ട​ണും ആ​റ് പോ​യി​ൻറ് വീ​ത​മാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ ഇ​ന്ത്യ നാ​ലാ​മ​താ​ണ്.