ജമ്മു കശ്മീരില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേര്‍ക്ക് ഭീകരാക്രമണം

0
44

ജമ്മു കശ്മീരില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേര്‍ക്ക് ഭീകരാക്രമണം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് നടന്ന സംഭവത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്കു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുവായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ ഉദ്ദംപുറിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങള്‍ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ഇതാദ്യമായാണ് മേഖലയില്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞകൊല്ലം സുരക്ഷാസേനയ്ക്കു നേരെ മേഖലയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.