കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം അംഗീകരിച്ചതായി മന്ത്രി കൃഷ്ണൻ കുട്ടി; ഉപഭോഗം കുറഞ്ഞു

0
41

കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം അംഗീകരിച്ചതായി മന്ത്രി കൃഷ്ണൻ കുട്ടി. കഴിഞ്ഞ ദിവസം പരമാവധി ഡിമാന്റിലും വൈദ്യുതി ഉപയോഗത്തിലും ഉണ്ടായ കുറവ് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. എൻ്റെ സ്വന്തം വീടും ഓഫീസും വൈദ്യുതി ഉപയോഗം ഗണ്യമായി കുറച്ചു. വരും ദിവസങ്ങളിൽ മാന്യരായ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണങ്ങളില്ലാതെ എല്ലാവർക്കും വൈദ്യുതി എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം:

വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം മാക്സിമം ഡിമാന്റിലും വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടായത് ഇതിന് തെളിവാണ്. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വ്യാഴാഴ്ച റെക്കോര്‍‍ഡ് സൃഷ്ടിച്ച ഉപഭോഗത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ സ്വന്തം നിലയില്‍ ഊര്‍‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായത് അഭിനന്ദനാർഹമാണ്.

എൻ്റെ സ്വന്തം വീട്ടിലും ഓഫീസിലും വലിയ തോതില്‍ വൈദ്യുതിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കും.