ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തേക്ക് വിവിപാറ്റ് സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

0
46

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകൾ സ്ഥാനാർത്ഥികൾ സാക്ഷ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തേക്ക് വിവിപാറ്റ് യൂണിറ്റുകൾ വോട്ടിംഗ് മെഷീനുകൾക്കൊപ്പം സ്‌ട്രോങ് റൂമിൽ സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. പുതിയ പ്രോട്ടോക്കോൾ പ്രകാരം സ്ഥാനാർത്ഥിയോ പ്രതിനിധിയോ VVPAT സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.