എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ; ശിപാർശയിൽ ഒപ്പുവെച്ച് ഗവർണർ

0
38

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനുള്ള ശിപാർശയിൽ ഗവർണർ ഒപ്പുവച്ചു.

ശിപാർശ നൽകി ഏഴു മാസമായിട്ടും ഗവർണർ ശിപാർശയിൽ ഒപ്പുവച്ചിട്ടുണ്ടായിരുന്നില്ല. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലും ശിപാർശ അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരത്തോടെയാണ് സർക്കാർ നിയമന ഉത്തരവ് പുറത്തിറക്കുക.