മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു

0
104

ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ അരിമ്പൂർ സ്വദേശി അക്ഷയ് (25) കുത്തേറ്റു മരിച്ചു. സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയ്നെ കുത്തിയെയതെന്ന വിവരം പോലീസിന് ലഭിച്ചു. അനുമോദും അഭിനന്ദും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.