ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി

0
283

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ആറ് ഗോളുകളും രണ്ട് ചുവപ്പ് കാർഡും കണ്ട മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് ലീഡ് നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടു.

23-ാം മിനിറ്റിൽ ഫെഡോർ സെർനിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും 45-ാം മിനിറ്റിൽ ജാക്‌സൺ സിംഗ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ കരൺജിത് വഴങ്ങിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച് സൗൾ ക്രെസ്പോ ഈസ്റ്റ് ബംഗാളിനെ ഒപ്പം എത്തിച്ചു. ആദ്യ പകുതി 1-1ന് അവസാനിച്ചു.

46ആം മിനിട്ടിൽ ദിമിത്രിയോസിനെയും 56ആം മിനിട്ടിൽ സെർണിച്ചിനെയും പിൻവലിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണം അവസാനിച്ചു. 71ആം മിനിട്ടിൽ ക്രെസ്പോയുടെ രണ്ടാം ഗോൾ. മത്സരത്തിൽ ആദ്യമായി ഈസ്റ്റ് ബെംഗാളിന് ലീഡ്. 74ആം മിനിട്ടിൽ നവോച്ച സിംഗും ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. തുടർന്ന് 82ആം മിനിട്ടിലും 87ആം മിനിട്ടിലും മഹേഷ് സിംഗ് വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ പരാജയം പൂർണമായി. 84ആം മിനിട്ടിലെ ഒരു സെൽഫ് ഗോൾ ആണ് പരാജയഭാരം കുറച്ചത്.