ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റെക്കോർഡ് സ്‌കോർ ജയം

0
130

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റെക്കോർഡ് സ്‌കോർ നേടി. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. 39 പന്തിൽ 85 റൺസെടുത്ത സുനിൽ നരെയ്‌നാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ഡൽഹിക്ക് വേണ്ടി ആൻ്റിച് നോർക്കിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഖലീൽ അഹമ്മദിൻ്റെയും ഇഷാന്ത് ശർമ്മയുടെയും ആദ്യ ഓവറിൽ ഓപ്പണർമാർ അൽപ്പം വിഷമിക്കുകയും പിന്നീട് ബൗണ്ടറികൾ അടിക്കാൻ തുടങ്ങുകയും ചെയ്തു. സുനിൽ നരെയ്ൻ ഫിൽ സാൾട്ടിനെ കത്തിക്കയറിയതോടെ സ്‌കോർ ഉയർന്നു. എല്ലാ ബൗളർമാരെയും തകർത്തപ്പോൾ ആദ്യ വിക്കറ്റിൽ 60 റൺസ്. 12 പന്തിൽ 18 റൺസെടുത്ത സാൾട്ടിനെ പുറത്താക്കി ആൻ്റിച് നോർക്കിയ ഡൽഹിക്ക് ആശ്വാസം നൽകി.

മൂന്നാം നമ്പറിലെത്തിയ അണ്ടർ 19 താരം അങ്ക്ക്രിഷ് രഘുവൻശിയും ആക്രമണ മോഡിലായിരുന്നു. ആദ്യ പവർപ്ലേയിൽ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലെത്തി. 21 പന്തിൽ നരേൻ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും ആക്രമണം തുടർന്ന നരേൻ ഒടുവിൽ മിച്ചൽ മാർഷിനു മുന്നിൽ വീണു. 39 പന്തിൽ ഏഴ് വീതം ബൗണ്ടറിയും സിക്സറും സഹിതം 85 റൺസ് നേടിയ ശേഷമാണ് നരേൻ മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രഘുവൻശിക്കൊപ്പം 104 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി.

നാലാം നമ്പറിലെത്തിയ ആന്ദ്രേ റസലും ആക്രമണം തുടർന്നു. ഇതിനിടെ തൻ്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ രഘുവൻശി ഫിഫ്റ്റിയടിച്ചു. 25 പന്തിലായിരുന്നു താരത്തിൻ്റെ അർദ്ധസെഞ്ചുറി. 27 പന്തിൽ 54 റൺസ് നേടിയ രഘുവൻശിയെയും 8 പന്തിൽ 26 റൺസ് നേടിയ റിങ്കു സിംഗിനെയും നോർക്കിയ വീഴ്ത്തിയതോടെ റൺ റേറ്റ് കുറഞ്ഞു. ശ്രേയാസ് അയ്യർ (11 പന്തിൽ 18) ഖലീൽ അഹ്മദിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന ഓവറിലെ ആദ്യ പന്തിൽ 19 പന്തിൽ 41 റൺസ് നേടിയ ആന്ദ്രേ റസലിനെ ഇശാന്ത് ശർമ പുറത്താക്കിയതോടെ റെക്കോർഡ് സ്കോർ എന്ന സ്വപ്നം കൊൽക്കത്ത ഉപേക്ഷിച്ചു.