ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം, കുക്കു എഫ്എം തുടങ്ങിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ നീക്കം ചെയ്ത് ഗൂഗിൾ

0
98

മാട്രിമോണി ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം, തൊഴിലവസരങ്ങൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന നൗക്കരി ഡോട്ട് കോം, റിയൽ എസ്റ്റേറ്റ് ആപ്പായ 99 ഏക്കേഴ്സ്, ഓഡിയോ പ്ലാറ്റ്ഫോമായ കുക്കു എഫ്എം തുടങ്ങിയ പത്തോളം ആപ്ലിക്കേഷനുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ.  മാദ്രസ് ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ ഈ നടപടി.

ഗൂഗിൾ നടപടിയെടുത്ത ആപ്ലിക്കേഷനുകൾ ഏതെല്ലാമാണെന്ന് ഔദ്യോഗികമായ വെളിപ്പെടുത്തിടയിട്ടില്ല. കഴിഞ്ഞ വർഷം മുതൽ ഈ ആപ്ലിക്കേഷനുകൾ ഗൂഗിളിന്റെ ബില്ലിങ് പോളിസി കൃത്യമായി പാലിക്കുന്നതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നടപടിക്ക് എതിരെ ആപ്പ് ഡെവലപ്പർമാരുടെ സംഘടന മദ്രാസ് ഹൈക്കോടതി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അറിയിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ഹർജി കഴിഞ്ഞ മാസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ടെക് ഭീമൻ പത്തോളം ആപ്പുകൾക്കെതിരെ നടപടിയുമായി രംഗത്തെത്തിയത്.