നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

0
47

കോഴിക്കോട് സൗത്ത് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച രണ്ട് പേർക്കും ​ഗുരുതരമായി പൊള്ളൽ ഏറ്റിതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.