ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനെ ഇന്ത്യൻ സുരക്ഷാ സേന തടഞ്ഞു

0
188

ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനെ മുംബൈ തീരത്ത് ഇന്ത്യൻ സുരക്ഷാ സേന തടഞ്ഞുവെച്ചു.
പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് മുംബൈയിലെ നവാഷേവ തുറമുഖത്ത് സുരക്ഷാ സേന തടഞ്ഞത്. പാകിസ്ഥാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കാനുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെത്തുടർന്നാണ് നടപടി.

ജനുവരി 23ന് നടന്ന സംഭവം ശനിയാഴ്ചയാണ് അധികൃതർ പുറത്തുവിടുന്നത്. തുറമുഖ ഉദ്യോഗസ്ഥരും പ്രത്യേക രഹസ്യാന്വേഷണ വിഭാഗവും പ്രതിരോധ വിഭാഗത്തിന് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധനകൾ നടത്തിയത്.

മാൾട്ടയുടെ പതാകയുണ്ടായിരുന്ന വാണിജ്യ കപ്പലിൽ ഇറ്റാലിയൻ കമ്പനി നിർമ്മിച്ച കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി.) മെഷീൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.