ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിലേക്ക് 1 ബില്യൺ ഡോളർ സംഭാവന

0
256

ബ്രോങ്ക്‌സിലെ ‘ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിൻ’, മെഡിക്കൽ സ്‌കൂളിന് $1 ബില്യൺ സംഭാവന നൽകി 93 വയസ്സുള്ള വിധവ, റൂത്ത് ഗോട്ടെസ്മാൻ. ഐൻസ്റ്റീനിലെ മുൻ പ്രൊഫസറാണ് ഇവർ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് നൽകുന്ന ഏറ്റവും വലിയ ചാരിറ്റബിൾ സംഭാവനകളിലൊന്നാണിത്.

വാറൻ ബഫറ്റിൻ്റെ സംരക്ഷകനും, ബെർക്ക്‌ഷയർ ഹാത്ത്‌വേയുടെ സ്ഥാപകനുമായ സാൻഡി എന്നറിയപ്പെടുന്ന ഡേവിഡ് ഗോട്ടെസ്‌മാനായിരുന്നു ഇവരുടെ ഭർത്താവ്. ഇദ്ദേഹത്തിൽ നിന്നാണ് ഈ സമ്പത്ത് അവർക്ക് ലഭിച്ചത്.

അമ്പരപ്പിക്കുന്ന വലിപ്പം കൊണ്ട് മാത്രമല്ല, നഗരത്തിലെ ഏറ്റവും ദരിദ്ര ബറോയായ ബ്രോങ്ക്‌സിലെ ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് പോകുന്നതിനാലും ഈ സംഭാവന ശ്രദ്ധേയമാണ്. ന്യൂയോർക്കിലെ ഏറ്റവും അനാരോഗ്യകരമായ കൗണ്ടിയായ ബ്രോങ്ക്‌സിന് ഉയർന്ന അകാല മരണനിരക്കാണുള്ളത്. കഴിഞ്ഞ തലമുറയിൽ, നിരവധി ശതകോടീശ്വരന്മാർ നഗരത്തിലെ ഏറ്റവും സമ്പന്നമായ ബറോയായ മാൻഹട്ടനിലെ അറിയപ്പെടുന്ന മെഡിക്കൽ സ്കൂളുകൾക്കും ആശുപത്രികൾക്കും കോടിക്കണക്കിന് ഡോളർ നൽകിയിട്ടുണ്ട്.

റൂത്ത് ഗോട്ടെസ്മാന്റെ സംഭാവന പുതിയ ഡോക്ടർമാരെ ഏകദേശം $200,000 കവിയാതെ വരുന്ന മെഡിക്കൽ സ്‌കൂൾ കടമില്ലാതെ അവരുടെ കരിയർ ആരംഭിക്കാൻ പ്രാപ്തരാക്കുമെന്ന് ഡോ. ഗോട്ടെസ്മാൻ പറഞ്ഞു. മെഡിക്കൽ സ്‌കൂളിൽ പോകാൻ കഴിയാത്തവർക്കും മെഡിക്കൽ സ്കൂളിൽ പഠിക്കാനായി ഇത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.