‘പകലും രാത്രിയും കഠിനാദ്ധ്വാനം’; ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി

സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായെന്നും മന്ത്രി അറിയിച്ചു.

0
57

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പകലും രാത്രിയും കഠിനാദ്ധ്വാനം ചെയ്ത് നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പഴവങ്ങാടി വെസ്റ്റ് ഫോർട്ട് (പദ്മവിലാസം റോഡ്) പ്രവൃത്തി രാത്രിയിലും പുരോഗമിക്കുകയാണ്. സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

‘തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പ്രവൃത്തി രാത്രിയിലും പുരോഗമിക്കുന്നു. സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായി. പകലും രാത്രിയുമായി അതിവേഗത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.

നിർമ്മാണത്തിൽ അനാസ്ഥ കാണിച്ചതിനെ തുടർന്ന് ആദ്യത്തെ കരാറുകാരനെ പിരിച്ചുവിട്ടു. തുടർന്ന് ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെണ്ടർ വിളിച്ച് കരാർ നൽകി. പ്രവൃത്തികൾ ഒരുമിച്ച് ആരംഭിച്ചതിലൂടെ മാർച്ച് മാസം അവസാനത്തോടെ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ സാധിക്കും’.