മതം ആശ്വാസമാകാം, ആവേശമാകരുത്: വിധു പ്രതാപ്

'ഇന്ത്യ' എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഗായിക സിത്താര കൃഷ്ണകുമാർ വിധു പ്രതാപിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ നിരവധി സിനിമാ താരങ്ങൾ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരുന്നു.

0
79

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് വലിയ ആഘോഷമാക്കുകയാണ് പല താരങ്ങളും. രാഷ്ട്രീയ പ്രവർത്തകരെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ബോളിവുഡ് താരങ്ങൾ പോലും നടത്തുന്നത്. ക്ഷേത്രം സന്ദർശിച്ചും ചിത്രങ്ങൾ പകർത്തിയും പലരും തങ്ങളുടെ അഭിമാന നിമിഷമാണിതെന്ന് കുറിയ്ക്കുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തനാവുകയാണ് ഒരു മലയാളി താരം.

പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഗായകൻ വിധു പ്രതാപ് രംഗത്തെത്തിയിരിക്കുകയാണ്. ‘മതം ആശ്വാസമാകാം ആവേശമാകരുത്’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ ഒറ്റവരിയിൽ അടങ്ങിയിരിക്കുന്ന ആശയത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

താഴെ ‘ഇന്ത്യ’ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഗായിക സിത്താര കൃഷ്ണകുമാർ വിധു പ്രതാപിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ നിരവധി സിനിമാ താരങ്ങൾ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചാണ് അവർ രംഗത്തെത്തിയത്. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിങ്ങനെ ഒട്ടേറെപ്പേർ രംഗത്തെത്തി.

ഇന്ത്യയിലെ ജനങ്ങളായ നാം എന്ന് തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേർത്താണ് പാർവതി ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം പങ്കുവച്ചത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്ന് ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു.