സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനം; പോരാട്ടം കനക്കുന്നു , ആദ്യ ദിനം തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ.

0
83

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. ഇന്ന് ഹൈസ്കൂൾ വിഭാഗം ഒപ്പനയും നാടോടിനൃത്തവും വേദിയിലെത്തും. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും.

കൊല്ലം ആശ്രാമം മൈതാനത്താണ് കലോത്സവത്തിന്റെ പ്രധാന വേദി. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിൾ മൽസരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.