ഭീതി പരത്തി വീണ്ടും കടുവ ; മീനങ്ങാടിയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു

അരിവയലിൽ ഇറങ്ങിയതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.

0
51

വയനാട് : നരഭോജി കടുവയ്ക്ക് ശേഷം മീനങ്ങാടിയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്. അരിവയലിൽ ഇറങ്ങിയതും ഇതേ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് വനംവകുപ്പ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയായിരുന്നു. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിരുന്നു.