ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ബസ്സിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

0
109

പത്തനംതിട്ട: റാന്നി പെരുനാട് കൂനംകരയിൽ ശബരിമല തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് തിരിച്ചി സ്വദേശി പെരിയസ്വാമിയാണ് മരിച്ചത്. 54 വയസ്സായിരുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിനിടെ വാഹനം പിടിച്ചിട്ടപ്പോൾ ഇയാൾ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി ഇതിനിടെ ബസ് വിട്ടുപോകു
കയായിരുന്നു.  ബസ്സിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.