ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക് ; മലചവിട്ടാതെ തീർത്ഥാടകർ മടങ്ങുന്നു

പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരിയാണ് തീർത്ഥാടകർ മടങ്ങുന്നത്.

0
207

ശബരിമലയിൽ തീർത്ഥാടക തിരക്ക് കൂടുന്നു. ഇതുമൂലം മലചവിട്ടാത്തെ പല ഭക്തരും മടങ്ങി. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരിയാണ് തീർത്ഥാടകർ മടങ്ങുന്നത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്. നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.

അതേസമയം, ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തിരക്ക് നിയന്ത്രിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു.