തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ചത് 18 വർഷം; ഒടുവിൽ വിദേശ യുവാവിന് ബെം​ഗളൂരുവിൽ ശസ്ത്രക്രിയ

11-ാം വയസിൽ നാട്ടിൽ നടന്ന സങ്കർഷത്തിൽ ഉൾപ്പെട്ടപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് ​ഗുരുതരാവസ്ഥയിലായത്. ബുള്ളറ്റ് ചെവിയിലൂടെയാണ് തുളച്ചുകയറിയത്.

0
119

ബെം​ഗളൂരു: തലയ്ക്കകത്ത് വെടിയുണ്ടയുമായി 18 വർഷം ജീവിച്ച യെമൻ യുവാവിന് ഒടുവിൽ ആശ്വാസമായി ബെംഗളൂരു. ഇടത് ടെമ്പറൽ അസ്ഥിയുടെ ഉള്ളിലായിരുന്നു വെടിയുണ്ട. കടുത്ത തലവേദനയും കേൾവിയില്ലായ്മയുമായിരുന്നു വെടിയുണ്ട കാരണം യുവാവ് അനുഭവിച്ചിരുന്നത്. ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റർ നീളമുള്ള വെടിയുണ്ട നീക്കം ചെയ്തു.

11-ാം വയസിൽ നാട്ടിൽ നടന്ന സങ്കർഷത്തിൽ ഉൾപ്പെട്ടപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് ​ഗുരുതരാവസ്ഥയിലായത്. ബുള്ളറ്റ് ചെവിയിലൂടെയാണ് തുളച്ചുകയറിയത്. അതുകൊണ്ടുതന്നെ ചെവിയുടെ കവാടം ഇടുങ്ങിയതായി. ബുള്ളറ്റ് ചെവിയിൽ കാണാമായിരുന്നു. എന്നാൽ അതിന്റെ മറ്റേയറ്റം അസ്ഥിയിൽ കുടുങ്ങി.

മുറിവ് ഉണങ്ങാത്തതിനാൽ പഴുപ്പ് അടിഞ്ഞുകൂടാനും അണുബാധക്കും കാരണമായി. വെടിയേറ്റ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മുറിവ് വൃത്തിയാക്കുക മാത്രമാണ് ചെയ്തത്. വെടിയുണ്ട നീക്കം ചെയ്തിരുന്നില്ല.

ചില സുഹൃത്തുക്കൾ വഴിയാണ് ബെംഗളൂരുവിലെ ആസ്റ്റർ ഹോസ്പിറ്റലിനെക്കുറിച്ച് അറിഞ്ഞ് എത്തിയത്. ശസ്ത്രക്രിയക്ക് ഡോക്ടർമാർ ആദ്യം ആശങ്കയിലായിരുന്നു. എന്നാൽ ശത്രക്രിയ വിജയിക്കുകയും യുവാവ് യെമനിലേക്ക് തിരിച്ച് പോകുകയും ചെയ്തു.