തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം

ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.

0
160

ചെന്നൈ: തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേർ പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുപ്പത്തൂർ വാണിയമ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളുടെയും ഡ്രൈവർമാർ അടക്കം നാല് പുരുക്ഷന്മാരും 35 വയസുള്ള ഒരു സ്ത്രീയുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.