17കാരൻ ബൈക്ക് ഓടിച്ചു; കണ്ണൂരിൽ രക്ഷിതാവിനും ആർസി ഉടമയ്ക്കും 55000 രൂപ പിഴ

0
230

തളിപ്പറമ്പ: 17കാരൻ ബൈക്കോടിച്ചതിന് രക്ഷിതാവിനും ആർ സി ഉടമയ്ക്കും 25000 രൂപ വീതവും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 5000 രൂപയും പിഴയിട്ടു. തളിപ്പറമ്പ് ട്രാഫിക്ക് എസ്ഐ എം രഘുനാഥ് ബുധനാഴ്ച രാത്രി പറശിക്കടവിൽ വച്ചാണ് 17 കാരനായ വിദ്യാർഥിയെ പിടികൂടിയത്.

കോഴിക്കോട് ഒളവണ സ്വദേശി പി ടി ഉമ്മുസലാമിൽ നിന്നാണ് ബൈക്ക് വാങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോഴും വാഹനത്തിൻ്റെ രജിസ്ട്രേഷൻ. വിദ്യാർഥിയുടെ പിതാവ് അബൂബക്കറിനും പിഴയടക്കാൻ പൊലീസ് നോട്ടീസ് നൽകി. അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നതായി കാട്ടി നാട്ടുകാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.