പ്രാര്‍ഥനക്ക് ഫലം കിട്ടുന്നില്ല; ചെന്നൈയിൽ ക്ഷേത്രത്തിന് പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ബോംബേറ് ഉണ്ടായയുടൻ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങിയോടി.

0
206

ചെന്നൈ: ക്ഷേത്രത്തിൽ നിരന്തരം പ്രാർത്ഥിച്ചിട്ടും ഫലം കിട്ടാത്തതിൽ പ്രകോപിതനായി ക്ഷേത്രത്തിന് ബോംബെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് മുരളീകൃഷ്ണ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് മുരളീകൃഷ്ണ പൊലീസിൽ മൊഴി നൽകി. ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളിപെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ആർക്കും പരിക്കില്ല.

ബോംബേറ് ഉണ്ടായയുടൻ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങിയോടി. ബഹളവും അലർച്ചയും കേട്ട് ട്രാഫിക്ക് പൊലീസ് എത്തിയാണ് മുരളികൃഷ്ണയെ പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്തുവരികയാണ്. പരസ്പര വിരുദ്ധമായ മറുപടിയാണ് മുരളീകൃഷ്ണൻ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നത്.