കോൺ​ഗ്രസിൽ തുറന്ന പോര്; വി ഡി സതീശൻ ഒറ്റപ്പെടുന്നു

0
34
  • സജിത് നായർ

സംസ്ഥാനത്ത് പരക്കെ ഗ്രൂപ്പ് യോഗം വിളിച്ച് എ ഐ ഗ്രൂപ്പുകൾ. വി ഡി സതീശനെ  നിലംപരിശാക്കാൻ ശപഥം എടുത്ത് ഗ്രൂപ്പ് മാനേജരൻമാർ. പുതിയ പടനീക്കത്തിൽ കെ. സുധാകരൻ്റെ പിന്തുണ സംശയിച്ച് പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പ്. ബ്ലോക്ക് പ്രസിഡൻ്റുമാർക്കുള്ള ശിൽപ്പശാല ബഹിഷ്കരിച്ച് മുതിർന്ന നേതാക്കൾ. കോൺഗ്രസിൽ തമ്മിലടി തീരുന്നില്ല.

കോൺഗ്രസ് ബ്ലോക്ക് പുനസംഘടനയെ ചൊല്ലി ആരംഭിച്ച ഗ്രൂപ്പ് യുദ്ധം സംസ്ഥാന കോൺഗ്രസിൻ്റെ അടിവേര് അറുക്കുമെന്ന ആശങ്കയിൽ ഹൈക്കമാൻഡ് . തങ്ങളെ അവഗണിച്ച് നടത്തിയ ബ്ലോക്ക് പുനസംഘടനക്ക് പിന്നിൽ VD സതീശൻ്റെ പിടിവാശിയാണെന്ന് ഉറപ്പായതോടെ ഗ്രൂപ്പ് മാനേജരൻമാർ ഇനി ഒരു ഒത്തുതീർപ്പും വേണ്ട എന്ന പിടിവാശിയിൽ ആണ്. ഉടൻ ആരംഭിക്കാൻ പോകുന്ന കോൺഗ്രസ് മണ്ഡലം പുനഃ സംഘടനയും , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് സംസ്ഥാനത്ത് പരക്കെ ഗ്രൂപ്പ് യോഗം വിളിച്ച് A- I ഗ്രൂപ്പുകൾ . ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പ് യോഗങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ബൂത്ത് തലം വരെ ഗ്രൂപ്പ് യോഗം ചേർന്ന് ശക്തി തെളിയിക്കാൻ ആണ് ഇരുഗ്രൂപ്പുകളുടെയും ശ്രമം.

 

തങ്ങളെ സ്വകാര്യ സംഭാഷണങ്ങളിൽ അവമതിയോടെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവിനെ തറപറ്റിച്ചേ ഇനി വിശ്രമം ഉള്ളു എന്ന വാശിയിൽ ആണ് A- I ഗ്രൂപ്പുകൾ . യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അടക്കമുള്ള തുടര്‍ പരിപാടികളിലും ഐക്യം നിലനിര്‍ത്താനാണ് എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ധാരണ. സംസ്ഥാന അധ്യക്ഷ പദവിയില്‍ എ ഗ്രൂപ്പ് പ്രതിനിധിക്ക് അനുകൂലമായ നിലപാട് ചെന്നിത്തല വിഭാഗം സ്വീകരിക്കും. മറ്റു ഭാരവാഹിത്വത്തിലും ജില്ലകളിലും പരസ്പരം വിട്ടുവീഴ്ചയുണ്ടാക്കാനും ഇരു വിഭാഗം തമ്മില്‍ ധാരണയായിട്ടുണ്ട്.

ഗ്രൂപ്പുകളുടെ പുതിയ പടനീക്കത്തെ സംശയദൃഷ്ടിയോടെയാണ് പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പ് വീക്ഷിക്കുന്നത് . പുതിയ പടനീക്കത്തിൽ കെ. സുധാകരൻ്റെ പിന്തുണ സംശയിച്ച് പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പ്..കെ പി സി സി അധ്യക്ഷൻ ഓഫീസിൽ ഉണ്ടായിരിക്കെ എം എം ഹസൻ തൊട്ടടുത്ത മുറിയിൽ വാർത്താ സമ്മേളനം നടത്തിയതാണ് അവരുടെ സംശയം ബലപ്പെടുത്തുന്നത്. പ്രശ്ന പരിഹാരത്തിന് താൻ തയ്യാറായിരുന്നെങ്കിലും VD സതീശൻ പിടിവാശി കാട്ടിയതാണ് വിഷയം സങ്കീർണമാക്കിയതെന്നാണ് കെ സുധാകരൻ സ്വകാര്യ സംഭാഷണത്തിൽ പറയുന്നത് . ഗ്രൂപ്പ് മാനേജരൻമാരോട് VD സതീശനെ കുറ്റപ്പെടുത്തി കെ സുധാകരൻ സംസാരിക്കുന്ന വിവരവും പ്രതിപക്ഷ നേതാവിൻ്റെ ക്യാമ്പ് ശേഖരിച്ചിട്ടുണ്ട്.
കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ഇനി സംസാരിച്ചിട് കാര്യമില്ലെന്ന പക്ഷക്കാരാണ് ചെന്നിത്തലയും ,ഹസൻ അടക്കമുള്ള നേതാക്കൾ.

വിഷയം മല്ലികാർജുന ഖാർഗെ യുടെ ശ്രദ്ധയിൽ പെടുത്താൻ ഉറപ്പിച്ച് നീക്കത്തിലാണ് എ-ഐ ഗ്രൂപ്പ് നേതൃത്വം.അടുത്ത ആഴ്ച ഖാർഗെ ദില്ലിയിൽ ഇല്ലെന്നാണ് വരും. അദ്ദേഹം തിരിച്ചെത്തിയ ശേഷമെ എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത സംഘത്തിന് അദ്ദേഹത്തെ കാണാനാകു. കെസി വേണുഗോപാലിനെയും താരിഖ് അൻവറിനും ഇക്കാര്യത്തിൽ വിശ്വാസത്തിൽ എടുക്കണ്ടായെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. എന്നാൽ താരിഖ് ചർച്ചക്ക് വിളിച്ചാൽ എ -ഐ ഗ്രൂപ്പുകൾ ചർച്ചക്ക് തയ്യാറാകും. പഷെ കെ.സുധാകരൻ വിളിച്ചു ചേർത്ത സമവായ ചർച്ചയുടെ ഫലമെ ഇക്കാര്യത്തിൽ എ -ഐ വിഭാഗം പ്രതീക്ഷിക്കുന്നുള്ളു. പകരം എഐസിസി അധ്യക്ഷൻ്റെ നേരിട്ടുള്ള ഇടപെടൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീഷയിലാണ് എ-ഐ ഗ്രൂപ്പുകൾ.

അതേ സമയം കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന തര്‍ക്കത്തില്‍ ഗ്രൂപ്പുകള്‍ക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് വിഡി.സതീശന്‍. എ-ഐ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തെ അതേ നാണയത്തില്‍ നിരിച്ചടിക്കാനും വിഡി.സതീശന്‍ ഒരുങ്ങുന്നു. തന്റെ നിലപാടിനൊപ്പമാണ് എഐസിസിയും പാര്‍ട്ടി പ്രവര്‍ത്തകരെന്നും സതീശന്‍ പറയാതെ പറയുന്നു. മാത്രമല്ല ഇനി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും വി.ഡി.സതീശന്‍ പ്രഖ്യാപിച്ചിരുന്നു .