മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്

0
18

റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂദനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.

ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മധുസൂദനനെതിരായ പരാതി. ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍ഗോഡെത്തിയത്. തൃക്കരിപ്പൂര്‍ സ്വദേശിയായ വി. മധുസൂദനന്‍ സിനിമ താരവുമാണ്.