വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചത്തിന് ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളി; അച്ഛൻ അറസ്റ്റിൽ

0
42

വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്ത മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യം ചെയ്ത അച്ഛൻ ടൊടാരം സിംഗിനൊപ്പം സഹോദരീ ഭർത്താവ് ദിനേഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മണിക്കൂറുകൾക്ക് മുൻപ് വിവാഹം ചെയ്ത യുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് ദേഹത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച പ്രതികൾ ഇവരെ ഹൈവേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഡൽഹി – ലക്നൗ ഹൈവേയിൽ നിന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയുടെ മൃതദേഹം കണ്ടെത്തി. കൃത്യത്തിനു കൂട്ടുനിന്ന മറ്റ് രണ്ട് ബന്ധുക്കൾ ഒളിവിലാണ്.

ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി പൊലീസ് അറിയിച്ചു.