27 ന് മോദിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വന്നേക്കും

0
179

പതിനെട്ടാം ലോക് സഭാ സമ്മേളനത്തിന്‍റെ ആദ്യ സമ്മേളനം ഈ മാസം 24ന് ആരംഭിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജു അിറയിച്ചു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ അടുത്ത മാസം 3 വരെ നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസം പുതിയ എംപിമാരുടെ സ്ഥാനാരോഹണമാണ്. 27ന് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രസംഗിക്കും. പുതിയ സര്‍ക്കാരിന്‍റെ അടുത്ത 5 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി ഉള്‍പ്പെട്ടതാവും പ്രസംഗം. രാജ്യസഭയുടെ 264-ാമത് സമ്മേളനം 27ന് ആരംഭിച്ച് അടുത്ത മാസം 3ന് അവസാനിക്കും.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നീറ്റ് വിഷയമടക്കം വിവിധ വിഷയങ്ങള്‍ വളരെ ശക്തമായി ഉന്നയിക്കാനും മോദിയെക്കൊണ്ട് ആദ്യ സമ്മേളനത്തില്‍ തന്നെ മറുപടിപറയിക്കാനുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്.