ദക്ഷിണ കൊറീലെ ഹാലോവീൻ ദുരന്തം: മരണ സംഖ്യ 100 കടന്നു

0
42

ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ലേക്ക് ഉയർന്നു. നൂറോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരിൽ 19 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്.

ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഇവിടേക്ക് ഒരു പ്രമുഖവ്യക്തിയെത്തിയതോടെ ആളുകൾ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ദുരന്തത്തിന്റെ സാഹചര്യത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചു. കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ ആളുകൾ കൂട്ടത്തോടെയെത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്.