ട്രെയിനിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം

0
66

ചെന്നൈ: റെയിൽവേ പാളത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തം മേഖലയിലാണ് സംഭവം. വസന്തകുമാർ എന്ന 22കാരനായ യുവാവാണ് മരിച്ചത്. റെയിൽവേ സ്റ്റേഷന് അടുത്ത് വച്ചാണ് യുവാവ് സെൽഫി എടുക്കാൻ ശ്രമിച്ചത്.

ഈ സമയം ഇതുവഴി കടന്നു പോയ ട്രെയിൻ വസന്തകുമാറിനെ തട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വസന്തകുമാർ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസും ആർപിഎഫും പ്രദേശത്തെത്തി പരിശോധന നടത്തി. അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.