യാത്രക്കാരുടെ ആവശ്യപ്രകാരം റൂട്ടുകൾ പരിഷ്കരിച്ച് സിറ്റി സർവ്വീസ്

0
73

 

തിരുവനന്തപുരം; തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഹോപ് ഓൺ ഹോപ് ഓഫ് മാതൃകയിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് കൂടുതൽ ജനകീയമാക്കുന്നതിനായി റൂട്ടുകൾ പരിഷ്കരിച്ചു. ബ്ലൂ, മജന്താ, വയലറ്റ്, യെല്ലോ, റെഡ് എന്നീ റൂട്ടുകളാണ് പരിഷ്കരിച്ചത്. പേരൂർക്കടയിൽ നിന്നാരംഭിക്കുന്ന മജെന്താ, വയലറ്റ്, യെല്ലോ സർവ്വീസുകൾ തമ്പാനൂർ വരെ നീട്ടിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ ( രാവിലെ 7 മണി മുതൽ 11 വരെയും വൈകിട്ട് 3 മണി മുതൽ 7 മണി വരെയും ) 10 മിനിറ്റ് ഇടവേളകളിലും ജനതിരക്ക് കുറഞ്ഞ മറ്റു സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും സർവീസ് ഉറപ്പു നൽകുന്നു. സിറ്റി സർക്കുലർ സർവീസിൽ എവിടെ നിന്നും എങ്ങോട്ടു യാത്രചെയ്യാനും 10 രൂപ മാത്രമേ ജൂൺ 30 വരെ ടിക്കറ്റ് ചാർജായി ഈടാക്കുകയുള്ളൂ. യാത്രക്കാർക്ക് ബസ് റൂട്ട് പെട്ടെന്ന് തിരിച്ചറിയുന്നതിനായി ബസിന്റെ നാലു വശത്തും റൂട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് കടന്നു പോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ മുൻ വശത്തും രണ്ടു സൈഡുകളിലുമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

നവംബർ അവസാനത്തോടുകൂടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിൽ ശരാശരി പ്രതിദിനം 22000 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്. ഏപ്രിൽ 18 വരെ വിദ്യാർത്ഥികൾ സൗജന്യ പാസുകൾ ഉപയോ​ഗിച്ചും യാത്ര ചെയ്തു. പതിനാറര ലക്ഷം യാത്രക്കാർ ടിക്കറ്റെടുത്ത് യാത്ര ചെയ്തിട്ടുണ്ട്. ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപ വരുമാനവും ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ സൗജന്യ പാസുകളും സിറ്റി സർക്കുലർ സർവീസ് ഉപയോഗിക്കുന്നുണ്ട്. സിറ്റി സർക്കിളുകളിൽ സ്ഥിരം യാത്രക്കാർ നിരവധിയാണ്. നാളിതുവരെ ബ്രൗൺ സർക്കിളിൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം പേരും, യെല്ലോ സർക്കിളിൽ മൂന്ന് ലക്ഷം പേരും, ഗ്രീൻ സർക്കിളിൽ രണ്ടു ലക്ഷത്തി അമ്പതിനായിരം പേരും യാത്ര ചെയ്തിട്ടുണ്ട്. സിറ്റി ഷട്ടിൽ ബസുകളിൽ ലിങ്ക്ഡ് ടിക്കറ്റ് സാർവത്രികമാകുന്ന മുറക്ക് സിറ്റി സർക്കുലർ ബസുകളിലെ യാത്രക്കാർക്ക് മറ്റ് ടിക്കറ്റ് എടുക്കാതെ കൂടുതൽ യാത്രാ സൗകര്യവും ലഭ്യമാക്കും.

ചെലവ് കുറഞ്ഞ യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടൊപ്പം സുഗമമായ നഗരഗതാഗതവും സിറ്റി സർക്കുലർ സർവീസ് പ്രധാനം ചെയ്യുന്നു. സിറ്റി സർക്കുലർ ബസുകളുടെ വരവോടു കൂടി നഗരത്തിനകത്തെ പൊതുഗതാഗതം ശക്തിപ്പെട്ടിട്ടുണ്ട്. പല യാത്രക്കാരും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി സിറ്റി സർക്കുലർ ബസുകളെ ആശ്രയിച്ചു തുടങ്ങി. ഉടൻ തന്നെ യാത്രാക്കാരുടെ അഭിപ്രായങ്ങൾ അറിയാനുള്ള സർവ്വെയും ആരംഭിക്കും.
സ്വകാര്യ വാഹനങ്ങൾ മൂലം നഗരത്തിന്റെ ഹൃദയ ഭാഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്ക് കുറക്കുവാനും അത് വഴി യാത്ര സുഗമമാക്കുവാനും സിറ്റി സർക്കുലർ സർവീസിലൂടെ സാധിച്ചിട്ടുണ്ട് നാളിതുവരെ യാത്രാസൗകര്യം ഇല്ലാതിരുന്ന പല റൂട്ടുകളിലേക്കും സിറ്റി സർക്കുലർ ബസ് വന്നതോടുകൂടി യാത്ര സൗകര്യം വർധിച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ നിന്നും ജനങ്ങളുടെ വളരെയധികം പിന്തുണയാണ് സിറ്റി സർക്കുലർ ബസിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളായ എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സിറ്റി സർക്കുലർ സർവീസ് തുടങ്ങുന്നതിന്റെ സാധ്യത പഠനം ഉടൻ ആരംഭിക്കുന്നതാണ്. ഇതിനായി സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം കുറഞ്ഞ ചിലവിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിറ്റി സർക്കുലർ സർവീസിന്റെ യാത്ര നിരക്ക് 10 രൂപയായി നിശ്ചയിചിരിക്കുന്നത്. നിലവിൽ ഇ ഓഫർ ജൂൺ 30 വരെ ദീർപ്പിച്ചിട്ടുമുണ്ട്. സിറ്റി ഷട്ടിൽ സർവീസിൽ നിന്ന് ലിങ്ക്ഡ് ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് സിറ്റി സർക്കുലർ സർവീസിൽ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല. ടുഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് അന്നേ ദിവസം പരിധികളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് ഇരുപത്തി നാല് മണിക്കൂർ വരെ പരിധികളില്ലാത്ത യാത്ര ചെയ്യാവുന്നതാണ്

———————-

പരിഷ്കരിച്ച റൂട്ടുകൾ
——————————–

1C റെഡ് ക്ലോക്ക് വൈസ്

• വികാസ് ഭവൻ ഡിപ്പോയിൽ കയറാതെ പിഎംജി യിൽ നിന്ന് നേരെ എൽ എം എസ്‌ ലേക്ക് പോകുന്നതാണ് .

1A റെഡ് ആന്റി ക്ലോക്ക് വൈസ്

• വികാസ് ഭവൻ ഡിപ്പോയിൽ കയറാതെ പിഎംജി യിൽ നിന്ന് നിയമസഭാ വഴി പാളയത്തിലേക്ക് പോകുന്നതാണ്

2C ബ്ലൂ ക്ലോക്ക് വൈസ്

• കിഴക്കേക്കോട്ട – ഓവർബ്രിഡ്ജ് – തമ്പാനൂർ-ഓവർബ്രിഡ്ജ് – ആയുർവേദ കോളേജ് -ഉപ്പിടാമൂട് പാലം – വഞ്ചിയൂർ കോടതി – പാറ്റൂർ- ജനറൽ ആശുപത്രി – കേരളാ യൂണിവേഴ്സിറ്റി – പാളയം -നിയമസഭാ -പി എം ജി -എൽ എം എസ് -മ്യൂസിയം -കനകക്കുന്ന് – വെള്ളയമ്പലം – ശാസ്തമംഗലം – ശ്രീ രാമകൃഷ്ണ ആശുപത്രി – മരുതൻകുഴി – കൊച്ചാർ റോഡ് – എടപ്പഴിഞ്ഞി – ജഗതി – വഴുതക്കാട് – ബേക്കറി ജംഗ്ഷൻ – ജേക്കബ്സ് ജംഗ്ഷൻ – കന്റോൺമെന്റ് ഗേറ്റ് – സ്റ്റാച്യു – ആയുർവേദ കോളേജ് – ഓവർബ്രിഡ്ജ് -തമ്പാനൂർ – കിഴക്കേക്കോട്ട

2A ബ്ലൂ ആന്റി ക്ലോക്ക് വൈസ്

• കിഴക്കേക്കോട്ട- ഓവർബ്രിഡ്ജ്- ആയുർവേദ കോളേജ്- സ്റ്റാച്യു- കന്റോൺമെന്റ് ഗേറ്റ് -ജേക്കബ്സ് ജംഗ്ഷൻ- ബേക്കറി ജംഗ്ഷൻ- വഴുതക്കാട്- ജഗതി-എടപ്പഴിഞ്ഞി- കൊച്ചാർ റോഡ്- മരുതൻകുഴി-ശ്രീ രാമകൃഷ്ണ ആശുപത്രി-ശാസ്തമംഗലം-വെള്ളയമ്പലം-മ്യൂസിയം-എൽ എം എസ് -പാളയം-വി ജെ ടി -കേരളാ യൂണിവേഴ്സിറ്റി- ജനറൽ ആശുപത്രി-പാറ്റൂർ-വഞ്ചിയൂർ കോടതി-ഉപ്പിടാമൂട് പാലം- ചെട്ടികുളങ്ങര -ഓവർബ്രിഡ്ജ്-തമ്പാനൂർ-ഓവർബ്രിഡ്ജ്-കിഴക്കേക്കോട്ട

3C മജന്ത ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ – പേരൂർക്കട- അമ്പലംമുക്ക് – കവടിയാർ -ടി ടി സി -വെള്ളയമ്പലം -മ്യൂസിയം -എൽ എം എസ് -പാളയം -സ്റ്റാച്യു – തമ്പാനൂർ – അരിസ്റേറാ-മോഡൽ സ്കൂൾ -ബേക്കറി (അണ്ടർ പാസ്സ് )- ആർ ബി ഐ -പാളയം(സ്റ്റേഡിയം) -നിയമസഭ -പിഎംജി- പ്ലാമൂട് -പട്ടം -കേശവദാസപുരം -പട്ടം – കുറവൻകോണം-കവടിയാർ -അമ്പലംമുക്ക് -പേരൂർക്കട പേരൂർക്കട ഡിപ്പോ

3A മജന്ത ആന്റി ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ – പേരൂർക്കട -അമ്പലംമുക്ക് -കവടിയാർ -കുറവൻകോണം – പട്ടം -പ്ലാമൂട് -പിഎംജി – എൽ എം എസ് -ബേക്കറി -മോഡൽ സ്കൂൾ -അരിസ്റ്റോ – തമ്പാനൂർ -സ്റ്റാച്യു -പാളയം – നിയമസഭ – എൽ എം എസ് -മ്യൂസിയം -വെള്ളയമ്പലം -ടി ടി സി -കവടിയാർ -അമ്പലംമുക്ക് -പേരൂർക്കട ഡിപ്പോ

4C യെല്ലോ ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ – പേരൂർക്കട- അമ്പലംമുക്ക് – കവടിയാർ – ടി ടി സി -ദേവസ്വം ബോർഡ് – നന്തൻകോട് -മ്യൂസിയം-എൽ എം എസ് -പാളയം –കേരള യൂണിവേഴ്‌സിറ്റി -ഫ്ലൈ ഓവർ -നിയമസഭ -പിഎംജി- പ്ലാമൂട് -പട്ടം – പൊട്ടക്കുഴി -മെഡിക്കൽ കോളേജ് – ഉള്ളൂർ – കേശവദാസപുരം -പരുത്തിപ്പാറ -മുട്ടട -വയലിക്കട -സാന്ത്വന ജംഗ്‌ഷൻ – അമ്പലംമുക്ക് -പേരൂർക്കട-പേരൂർക്കട ഡിപ്പോ

4A യെല്ലോ ആന്റി ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ – പേരൂർക്കട- അമ്പലംമുക്ക് – സാന്ത്വന ജംഗ്‌ഷൻ – വയലിക്കട-മുട്ടട-പരുത്തിപ്പാറ -കേശവദാസപുരം- ഉള്ളൂർ – മെഡിക്കൽ കോളേജ്- പൊട്ടക്കുഴി -പട്ടം-പ്ലാമൂട് – എൽ എം എസ് -പാളയം -വി ജെ ടി – കേരള യൂണിവേഴ്‌സിറ്റി -ഫ്ലൈ ഓവർ -നിയമസഭ -എൽ എം എസ് -മ്യൂസിയം – നന്തൻകോട് -ദേവസ്വം ബോർഡ് -ടി ടി സി -കവടിയാർ -അമ്പലംമുക്ക് -പേരൂർക്കട-പേരൂർക്കട ഡിപ്പോ

5C വയലറ്റ് ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ -ഊളമ്പാറ-എച്ച്‌ എൽഎൽ-പൈപ്പിൻമൂട് -ഇടപ്പഴിഞ്ഞി -കോട്ടൺ ഹിൽ സ്കൂൾ ,വഴുതക്കാട് -മേട്ടുക്കട -തൈക്കാട്‌ -തമ്പാനൂർ -ആയുർവേദ കോളേജ് -സ്റ്റാച്യു-പാളയം -നിയമസഭാ -എൽ എം എസ് -മ്യൂസിയം -വെള്ളയമ്പലം – ടി ടി സി -കവടിയാർ അമ്പലമുക്ക് -പേരൂർക്കട -പേരൂർക്കട ഡിപ്പോ

5A വയലറ്റ് ആന്റി ക്ലോക്ക് വൈസ്

• പേരൂർക്കട ഡിപ്പോ -പേരൂർക്കട-അമ്പലമുക്ക്- കവടിയാർ- ടി ടി സി- വെള്ളയമ്പലം-കനകക്കുന്ന്- മ്യൂസിയം – എൽ എം എസ്-പാളയം -സ്റ്റാച്യു- ആയുർവേദ കോളേജ് -തമ്പാനൂർ-തൈക്കാട്‌ ആശുപത്രി -മേട്ടുക്കട -ഗവ .ആർട്സ് കോളേജ് -വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ -ഇടപ്പഴിഞ്ഞി- ശാസ്തമംഗലം -പൈപ്പിൻമൂട് -എസ് എ പി ക്യാമ്പ് -എച്ച്‌ എൽ എൽ-ഊളമ്പാറ-പേരൂർക്കട.