ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ

0
32

കിഴക്കന്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യന്‍ അതിര്‍ത്തി വഴിയായിയിരിക്കും ഒഴിപ്പിക്കല്‍. പുടിന്‍-മോദി ചര്‍ച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. ഉക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ഉക്രൈന്‍ ആവശ്യപ്പെട്ടു.

അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം. ഉക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തില്‍ ഉക്രൈനിന്റെ നിലപാട് കൂടി നിര്‍ണായകമാണ്. അതേസമയം, ഉക്രൈന്‍- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.