മൂവാറ്റുപുഴ പള്ളിക്കവലയ്ക്ക് സമീപം വീണ്ടും വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച്‌ സഹോദരങ്ങൾ മരിച്ചു

0
30

മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ വീണ്ടും വാഹനാപകടം. പള്ളിക്കവലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്‌ സഹോദരിമാർ മരിച്ചു. തിരുവനന്തപുരം സ്വദേശിനി ഗീത എന്ന് വിളിക്കുന്ന മീനാക്ഷി അമ്മാള്‍, ആലുവ സ്വദേശിനി ഭാഗ്യലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവര്‍ സഹോദരിമാരാണ്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്.

പാലായില്‍ നിന്നും ആലുവക്ക് പോകുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മൂന്നുപേരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെയും ഇവിടെ വാഹനാപകടം നടന്നിരുന്നു. ഇതിന് 100 മീറ്റര്‍ അകലെ മാത്രമാണ് ഇന്നും അപകടം ഉണ്ടായത്. ഇന്നലെ ഉണ്ടായ അപകടത്തിലും രണ്ടുപേർ മരിച്ചിരുന്നു.