പുടിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകുമോ? – സു​പ്രീം കോ​ട​തി

0
38

യു​ക്രെ​യ്ന്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച്‌ സു​പ്രീംകോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​ക്ക് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. റൊ​മാ​നി​യ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​നോ​ട് യു​ദ്ധം നി​ര്‍​ത്താ​ന്‍ ത​നി​ക്ക് പ​റ​യാ​നാ​കു​മോ? ര​ക്ഷാ​ദൗ​ത്യം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട​ല്ലോ​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ എ​ന്ത് ചെ​യ്യാ​നാ​കു​മോ​യെ​ന്ന് ചോ​ദി​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.

യു​ക്രെ​യ്ന്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി റ​ഷ്യ​ന്‍, യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റു​മാ​രോ​ട് സം​സാ​രി​ച്ചു. ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കാ​ന്‍ നാ​ലു മ​ന്ത്രി​മാ​രെ നി​യോ​ഗി​ച്ച​താ​യും എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​പ്പോ​ഴും അ​വി​ടെ​യു​ണ്ടെ​ന്നും സം​വി​ധാ​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.