പേരക്കുട്ടിയെ സ്‌കൂൾ ബസ് കയറ്റാൻ പോയ വയോധികൻ ട്രെയിനിടിച്ച്‌ മരിച്ചു

0
63

തിരുവല്ലയിൽ പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. ചുമത്ര മോടിയില്‍ വീട്ടില്‍ രാജു (64) ആണ് മരിച്ചത്. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓതറ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടയാത്. മകളുടെ ഓതറയിലെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാജു. പേരക്കുട്ടിയെ സ്കൂള്‍ ബസ് കയറ്റിവിടാനായി പോയപ്പോഴാണ് അപകടമുണ്ടായത്.

ഇരുവരും ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോര്‍ബ എക്സ്പ്രസും മറ്റൊരു ട്രാക്കിലൂടെ ട്രെയിന്‍ എന്‍ജിനും എത്തി. പേരക്കുട്ടി ട്രാക്കില്‍ നിന്നും ചാടി രക്ഷപെട്ടു. എന്നാല്‍, രാജു എന്‍ജിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.